തൃപ്ത ത്യാഗി എന്ന അധ്യാപിക മുസ്ലീം വിദ്യാര്‍ത്ഥിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും മറ്റ് വിദ്യാര്‍ത്ഥികളോട് അവന്റെ മുഖത്തടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയിലുളളത്. അധ്യാപികയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി വന്ന് കുട്ടിയുടെ മുഖത്തടിക്കുന്നതും, സഹപാഠിയെ അടിക്കാന്‍ മടിച്ചുനിന്ന വിദ്യാര്‍ത്ഥികളോട് ശക്തിയായി അടിക്കാന്‍ പറഞ്ഞ് അധ്യാപിക ശകാരിച്ച് ഭയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.
മകന് കരഞ്ഞുകൊണ്ടാണ് സ്കൂളില്‍നിന്ന് വന്നതെന്നും അവന് മാനസികമായി തകര്‍ന്നെന്നും വിദ്യാര്‍ത്ഥിയുടെ മാതാവ് റുബീനയും പറഞ്ഞു. വിദ്യാര്‍ത്ഥികളെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന ശീലം ഈ അധ്യാപികയ്ക്കുണ്ടെന്നും പാഠഭാഗങ്ങള്‍ മറന്നതിന് തന്റെ കുടുംബത്തിലെ തന്നെ മറ്റൊരു കുട്ടിക്കും സമാന അവസ്ഥയുണ്ടായെന്നും റുബീന ആരോപിച്ചു